കോഴിക്കോട് : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ,ഹോട്ടലുകൾ, ബേക്കറി കൂൾബാർ, സ്കൂളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ സ്ഥലത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും 26 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പ്രദേശത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 10000 രൂപ പിഴയിട്ടു. ഇത്തരത്തിൽ ആകെ 25000 രൂപ പിഴ ചുമത്തി.
പരിശോധനയിൽ കൊടുവള്ളി വനിതാക്ഷേമ എക്സ്റ്റൻഷൻ ഓഫീസർ ഷീബ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ സൂര്യ എന്നിവർ പങ്കെടുത്തു.