Your Image Description Your Image Description

പ്രയാഗ്രാജ്: മഹാ കുംഭമേളയിലെ മാലിന്യ നീക്കത്തിന് ട്രാഷ് സ്‌കിമ്മര്‍ ഉപയോഗിക്കും. പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മര്‍ വിന്യസിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ദിവസേന 10-15 ടണ്‍ മാലിന്യം നീക്കം ചെയ്യും. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ശുദ്ധമായ ജലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഗംഗയും യമുനയും വൃത്തിയാക്കാന്‍ വിന്യസിച്ചിരിക്കുന്ന ട്രാഷ് സ്‌കിമ്മര്‍ മെഷീന് 13 ക്യുബിക് മീറ്റര്‍ ശേഷിയുണ്ട്. ഇതില്‍ സംഗം ഏരിയയും ബോട്ട് ക്ലബ് ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന സ്ഥലങ്ങളും ഉള്‍പ്പെടുന്നു. രണ്ട് നദികളും ഒരേസമയം ഇവ കാര്യക്ഷമമായി വൃത്തിയാക്കും. മഹാ കുംഭമേള തുടങ്ങിയതിന് ശേഷം ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് 20 മടങ്ങ് വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. നദിയുടെ ഉപരിതലത്തില്‍ നിന്ന് പൂക്കള്‍, മാലകള്‍, പ്ലാസ്റ്റിക്, തേങ്ങ, വസ്ത്രങ്ങള്‍, മറ്റ് ഒഴുകുന്ന മാലിന്യങ്ങള്‍ എന്നിവ ഇത് ഫലപ്രദമായി നീക്കം ചെയ്യുന്നു.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ട്രാഷ് സ്‌കിമ്മര്‍ ഉപയോഗിച്ച് ശേഖരിക്കുന്ന മാലിന്യങ്ങള്‍ നൈനിക്ക് സമീപത്ത് ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കും. അവിടെ നിന്ന് ബസ്വാറിലെ സംസ്‌കരണ പ്ലാന്റിലേക്ക് ദിവസവും കൊണ്ടുപോകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി അയക്കും. ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റും. മുംബൈയില്‍ നിന്ന് എത്തിച്ച ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി അഞ്ച് വര്‍ഷത്തെ കരാറിന് കീഴില്‍ വിതരണ കമ്പനിയാണ് പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *