Your Image Description Your Image Description

കോ​ട്ട​യം: പു​തു​പ്പ​ള്ളി എ​ള്ളു​കാ​ല ക​ള​രി​ക്ക​ൽ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ മോഷണം നടത്തിയത്. കൊ​ട്ടാ​ര​ക്ക​ര കു​റ്റി​ക്കോ​ണം ഭാ​ഗ​ത്ത് സ​ജി​താ ഭ​വ​ൻ വീ​ട്ടി​ൽ സജിത്തിനെ(41) യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ കുമാരനെല്ലൂർ ഭാഗത്താണ് താമസിക്കുന്നത്.

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണ​വും തി​ട​പ്പ​ള്ളി​യി​ലെ അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ്ണ താ​ലി​യും പൊ​ട്ടും ലോ​ക്ക​റ്റും ചെ​യി​നും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഈ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയാണ് ഇയാളെ പിടികൂടിയത്. എ​സ്.​എ​ച്ച്.​ഒ യു.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ഥിരം മോഷ്ടാവാണ് സജിത്തെന്ന് പോലീസ് അറിയിച്ചു. ഏ​ഴു​കോ​ൺ, ചാ​ത്ത​ന്നൂ​ർ, കൊ​ട്ടാ​ര​ക്ക​ര എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *