Your Image Description Your Image Description

വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിന്റെ ഭാഗമായി തലവടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളുടെ ശുചീകരണം നടന്നു. പനയന്നൂർകാവ് ക്ഷേത്ര കടവിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകൾ, കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് ശുചീകരണ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ. രജി, ഐ.ആർ.ടി.സി. കോഡിനേറ്റർ ശാരി ശങ്കർ, ആനന്ദ് പട്ടമന, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *