Your Image Description Your Image Description

സംസ്ഥാനസര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ഫെബ്രുവരി 15 ന് നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേളയിലേക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ ജില്ലാ പഞ്ചായത്തിൽ നിന്നും ബന്ധപ്പെടുമെന്നും രജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ അറിയിപ്പുകളൊന്നും ലഭിക്കാത്ത ഉദ്യോഗാർഥികൾ 9496554069 നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ഫെബ്രുവരി 14ന് ഓൺലൈനായും 15ന് ആലപ്പുഴ എസ് ഡി കോളേജിലുമായി നടക്കും. ഡി ഡബ്ല്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ നിർബന്ധമായും ഫെബ്രുവരി 15ന് നടക്കുന്ന തൊഴിൽമേളയിലേക്കും സൈറ്റിലൂടെ അപേക്ഷ നല്‍കണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *