Your Image Description Your Image Description

പത്തനംതിട്ട: വന്യമൃഗ ശല്യം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക തുറന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ. മലയോര മേഖകളിൽ കഴിയുന്ന ജനങ്ങൾ വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയെന്ന് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മലയോര ജനതയുടെ ജീവന് ഭീഷണിയുടെന്നും അവരുടെ ജീവന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരിനുണ്ടെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി.

മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യ മൃഗശല്യത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത് അല്ലാതെ നഷ്ടപരിഹാരമല്ല എന്ന് അദ്ദേഹം പറഞ്ഞു. കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. 108 മത് മാക്കാംകുന്ന് കൺവൻഷനിൽ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു സഭാധ്യക്ഷന്റെ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *