Your Image Description Your Image Description

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് E20 (20 ശതമാനം എത്തനോൾ കലർന്ന) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുൾപ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതിൽ ഉൾപ്പെടും. 2009 ജനുവരി 1 മുതൽ നിർമ്മിച്ച എല്ലാ കാറുകളും E20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

2025 ഏപ്രിൽ 1- ന് മുമ്പ് എല്ലാ പെട്രോൾ എഞ്ചിനുകൾക്കും E20 പാലിക്കൽ നിർബന്ധമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ വാഹനങ്ങൾക്കും 20 ശതമാനം എത്തനോൾ, 80 ശതമാനം പെട്രോളിന്റെ ഇന്ധന മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.

ഹോണ്ട കാർസിന് ഇന്ത്യയിൽ, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്നും 2009 ജനുവരി മുതൽ തങ്ങളുടെ എല്ലാ കാറുകളും E20 മെറ്റീരിയലുമായി പൊരുത്തപ്പെടുന്നുവെന്നും ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു.

പാൻ ഇന്ത്യ E20 ഇന്ധന ആമുഖത്തിന് മുന്നോടിയായി കമ്പനിയുടെ എല്ലാ നിലവിലുള്ള മോഡലുകൾക്കുമുള്ള ഏറ്റവും പുതിയ കംപ്ലയൻസ് സർട്ടിഫിക്കേഷൻ, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ നടപ്പിലാക്കുക എന്ന ഇന്ത്യാ ഗവൺമെന്റിന്റെ ലക്ഷ്യവുമായി യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹോണ്ട ഇന്ത്യയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കി.

13.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ സെഡാന്‍റെ ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇത് ഒരു പ്രത്യേക പതിപ്പായതിനാൽ, എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഹോണ്ട് സിറ്റിയുടെ V, VX ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷൻ. ഇത് മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *