Your Image Description Your Image Description

ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ തമിഴ്നാട് ഗവർണർ സ്വന്തമായി നടപടിക്രമം രൂപപെടുത്തിയതിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നിഷേധിക്കുന്നത് എത്രയും വേഗം നിയമസഭയെ അറിയിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

ഗവർണർ ആർ.എൻ. രവി മൂന്നു വർഷമായി ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ഗവർണറെ തുടർച്ചയായി രണ്ടാം ദിവസമാണ് വിമർശിക്കുന്നത്. നടപടിയെടുക്കാതെ ഗവർണർക്ക് വെറുതെയിരിക്കാൻ കഴിയുമോയെന്നു ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവർ ചോദിച്ചു.

അതേസമയം ബില്ലുകൾ പിടിച്ചുവയ്ക്കുമ്പോൾ നൽകേണ്ട മറുപടി അറിയിക്കണം. വിയോജിപ്പുണ്ടെങ്കിൽ ബിൽ മടക്കി അയക്കേണ്ടത് ഭരണഘടനയുടെ 200–ാം വകുപ്പുപ്രകാരം ഗവർണറുടെ ചുമതലയല്ലേ എന്നും കോടതി ചോദിച്ചു. കേസിൽ വസ്തുത പരിശോധന നടത്തുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *