Your Image Description Your Image Description

മം​ഗ​ളൂ​രു: ഭൂ​മി ത​ർ​ക്കത്തെ തുടർന്ന് ബി.​ജെ.​പി നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ രാ​ജേ​ഷ് ബ​ന്നൂ​രി​ന്റെ വീ​ട് പൊളിച്ചു. പു​ത്തൂ​ർ മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്രത്തിന് സമീപമുള്ള വീട് പൊളിച്ചു മാറ്റിയപ്പോൾ കണ്ടെത്തിയത് 40 ഗ്രാം ​സ്വ​ർ​ണം. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും സ്വർണം കണ്ടെത്തിയത്.

ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ സ്വ​ർ​ണ​വും പ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ന്നു​കാ​ണി​ച്ച് രാ​ജേ​ഷ് ബ​ന്നൂ​ർ മുൻപ് പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജേ​ഷ് ബ​ന്നൂ​രി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തി​ര​ച്ചി​ൽ. ജ്വ​ല്ല​റി​യി​ൽ പ​രി​ശോ​ധി​ച്ച് സ്വ​ർ​ണ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തങ്ങൾക്കെതിരെ കേ​സെ​ടു​ക്ക​രു​തെന്ന ആവശ്യവുമായി മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​വേ​ദ​നം നൽകിയിട്ടുണ്ട്. ക്ഷേ​ത്ര ഭൂ​മി അ​തി​ന്റെ യ​ഥാ​ർ​ഥ അ​ധി​കാ​ര​ത്തി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ക്കു​ന്ന​ത് സ്വീ​കാ​ര്യ​മ​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. ഭ​ക്ത​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് നി​ല​വി​ലെ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്‌​മെ​ന്റി​നെ​തി​രാ​യ രാ​ജേ​ഷ് ബ​ന്നൂ​രി​ന്റെ പ​രാ​തി പ​രി​ഗ​ണി​ക്ക​രു​തെ​ന്നും നിവേദനത്തിൽ പറയുന്നു. ഹ​രി​പ്ര​സാ​ദ് ഷെ​ട്ടി നെ​ല്ലി​ക്ക​ട്ടെ, ബാ​ല​ച​ന്ദ്ര സൊ​റാ​ക്കെ തുടങ്ങിയവർ ഉൾപ്പെടുന്ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് നി​വേ​ദ​നം സമർപ്പിച്ചത്.

ക്ഷേ​ത്ര എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ കെ.​വി. ശ്രീ​നി​വാ​സ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജേ​ഷ് ബ​ന്നൂ​രി​നും മ​റ്റ് ഒ​മ്പ​ത് പേ​ർ​ക്കു​മെ​തി​രെ പു​ത്തൂ​ർ ടൗ​ൺ പൊ​ലീ​സ് നിലവിൽ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *