Your Image Description Your Image Description

കൊൽക്കത്ത: അവധിയെടുക്കുന്നത് സംബന്ധിച്ച തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാരനായ അമിത് എന്നയാളാണ് തന്റെ നാല് സഹപ്രവർത്തകരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം ഇയാൾ രക്തം പുരണ്ട കത്തിയുമായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊല്‍ക്കത്തയിലെ കരിഗാരി ഭവനിലെ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നത് സംബന്ധിച്ച് സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ശേഷം ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു.

ആക്രമണത്തിൽ ജയദേബ് ചക്രബര്‍ത്തി, ശാന്തനു സാഹ, സാര്‍ത്ത ലേറ്റ്, ഷെയ്ഖ് ശതബുള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയില്‍ തുടരുകയാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *