Your Image Description Your Image Description

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് മിറാഷ് 2000 എന്ന യുദ്ധവിമാനം തകര്‍ന്നുവീണത്.

വിമാനം നിലംപതിച്ച ഉടനെ തീയും കറുത്ത പുക ഉയര്‍ന്നു. ശബ്ദംകേട്ട് സമീപമുള്ള ഗ്രാമവാസികളും പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. രണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നര്‍വാര്‍ തെഹ്സിലിലെ സുനാരി ചൗക്കിന് സമീപം ഇരട്ട സീറ്റര്‍ മിറാഷ് 2000 തകര്‍ന്നുവീണു. ഗ്വാളിയോറിലെ മഹാരാജ്പുര വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് വിമാനം തകര്‍ന്നുവീണത്’, ഗ്വാളിയോര്‍ ഐജി അരവിന്ദ് സക്സേന പറഞ്ഞു. പൈലറ്റുമാരെ വ്യോമസേനയുടെ ഒരു ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സക്സേന കൂട്ടിച്ചേര്‍ത്തു. വ്യോമസേനയ്ക്ക് ഏകദേശം 50 മിറാഷ് 2000 വിമാനങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *