Your Image Description Your Image Description

മുംബൈ: ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും മുമ്പ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് ഒരവസരംകൂടി നല്‍കി ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി. കേസില്‍ അനുരഞ്ജനത്തിന് ഇരുകൂട്ടരും സമ്മതിച്ചിരുന്നു. എന്നാല്‍, നടന്ന മധ്യസ്ഥ യോഗങ്ങളില്‍ കങ്കണ ഹാജരായില്ല.

 

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകന്‍ മുഖേന കങ്കണ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ എതിര്‍ത്ത ജാവേദിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി 40 തവണ കങ്കണ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി വാറന്റ് പുറപ്പെടുവിക്കാന്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് കോടതി കങ്കണക്ക് അവസാന അവസരം നല്‍കാന്‍ തീരുമാനിച്ചത്. 2020 ല്‍ നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തിനിടെയാണ് ജാവേദ് അക്തറിനെതിരെ കങ്കണ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *