Your Image Description Your Image Description

മികച്ച ലാഭം തരുന്ന സുരക്ഷിത നിക്ഷേപ പദ്ധതി അന്വേഷിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അതിന് പറ്റിയ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർഡി. കേന്ദ്ര സർക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികൾക്കു കീഴിൽ വരുന്ന സ്‌കീം ആണ് റിക്കറിംഗ് ഡെപ്പോസിറ്റ്. ത്രൈമാസാടിസ്ഥാനത്തിലാണ് ധനമന്ത്രാലയം ഇത്തരം നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്.

പോസ്റ്റ് ഓഫീസ് ആർഡിയുടെ പലിശ നിരക്ക് അടുത്തിടെ ധനമന്ത്രാലയം വർധിപ്പിച്ചിരുന്നു. 2023 ഒക്ടോബർ- ഡിസംബർ 31 കാലയളവിൽ പലിശ നിരക്ക് 6.5% -ൽ നിന്ന് 6.7% ആയി ഉയർത്തിയിരുന്നു. പദ്ധതിയുടെ കോമ്പൗണ്ടിംഗ് ഫീച്ചർ ആണ് ഏറെ ആകർഷകം. ആർഡി നിക്ഷേപങ്ങൾക്കു പരിധിയില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിക്ഷേപകർക്ക് 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം വർധിപ്പിക്കാവുന്നതാണ്.

മാസം 5000 രൂപ വീതം ആർഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്കു ലഭിക്കാവുന്ന നേട്ടം പരിശോധിക്കാം. ഈ സാഹചര്യത്തിൽ 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ ഏകദേശം 3,56,830 രൂപ ലഭിക്കും. ഇതിൽ 3 ലക്ഷം രൂപ നിങ്ങളുടെ മൊത്തം നിക്ഷേപവും, 56,830 രൂപ പലിശയുമാണ്. ഇതേനിക്ഷേപം നിങ്ങൾ അഞ്ചു വർഷത്തേയ്ക്കു കൂടി നീട്ടിയാൽ നിങ്ങളുടെ അക്കൗണ്ടിൽ 8,54,272 രൂപ ഉണ്ടാകും. ഇതിൽ 2,54,272 രൂപയും പലിശ വരുമാനമാണ്. നിലവിലെ പലിശ നിരക്ക് പ്രകാരമാണ് ഈ വിലയിരുത്തലുകൾ.

എങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കേണ്ടത്?

നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് ആർഡി അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കുക.

ആദ്യ ഗഡു അടയ്ക്കുക (കുറഞ്ഞത് 100 രൂപ).

ആവശ്യമെങ്കിൽ നോമിനി വിവരങ്ങളും കൂട്ടിച്ചേർക്കാം.

തുടർന്ന് സേവിംഗ്സ് അക്കൗണ്ട് വഴി ക്യാഷ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഓട്ടോ- ഡെബിറ്റ് സംവിധാനം സജ്ജമാക്കാം.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ ആപ്പ് വഴിയോ, ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഓൺലൈനായി റിക്കറിംഗ് അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. തുടർന്ന് ഓട്ടോ- ഡെബിറ്റ് പേയ്മെന്റ് സജ്ജീകരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *