Your Image Description Your Image Description

മുംബൈ: റെക്കോർഡ് ഇടിവിൽ രൂപ. ഇന്ന് വിപണി അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് അമേരിക്കൻ ഡോളറിനെതിരെ 87.46 എന്ന റെക്കോർഡ് നിരക്കിലാണ്. അമേരിക്ക-ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ കൂടുതൽ ദുർബലമാക്കിയത്.

വ്യാപാരയുദ്ധ സാധ്യത നിലനിൽക്കുമ്പോൾ ഡോളർ വാങ്ങിക്കൂട്ടുന്ന പ്രവണത രൂപയെ വീണ്ടും തളർത്തുകയാണ്. ആഗോള പിരിമുറുക്കങ്ങൾക്കിടയിൽ വിദേശ നിക്ഷേപകർ കറൻസി വിറ്റഴിക്കാൻ തുടങ്ങിയതോടെ രൂപ തകർന്നു.

അതുപോലെ ഡോളർ ഇടിഞ്ഞിട്ടും ഏഷ്യൻ കറൻസികളുടെ മൂല്യവർദ്ധന ഉണ്ടായിട്ടും രൂപ താഴാനുള്ള പ്രധാന കാരണം ഇറക്കുമതിക്കാരും എണ്ണക്കമ്പനികളും എഫ്പിഐകളും ഡോളർ വാങ്ങുന്നത് തുടരുന്നതാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ തർക്കം രൂക്ഷമാകുമ്പോൾ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *