Your Image Description Your Image Description

ഡല്‍ഹി: പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തിന് കൂടുതല്‍ സഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. നിലവില്‍ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതല്‍ ശ്രദ്ധ. കേന്ദ്ര ബജറ്റില്‍ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയില്‍ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാല്‍ അതു കമ്മിഷന്‍ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. എയിംസ് ബജറ്റില്‍ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കി കഴിഞ്ഞാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോര്‍ജ് കുര്യന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *