Your Image Description Your Image Description

വർക്കല: വൃദ്ധമാതാപിതാക്കളെ വീട്ടിൽ നിന്നു പുറത്താക്കി ഗേറ്റ് താഴിട്ട് പൂട്ടി മകൾ . അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടകുന്നത്.40 ലക്ഷത്തോളം രൂപ ബാങ്ക് ലോണെടുത്ത് മകൾ കുടുബവീടിന് സമീപത്ത് സ്വന്തമായി വീട് വച്ചെങ്കിലും 2019 ഓടെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നടപടികൾ നേരിട്ടു.

മകൾക്ക് വീട് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നതോടെ മാതാപിതാക്കൾ സ്വന്തം വീട് വിറ്റ് മകൾക്ക് 35 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിച്ചു.മാതാപിതാക്കൾക്ക് മറ്റൊരു വീട് വാങ്ങുന്നതിനായി രണ്ട് വർഷത്തിനകം 35 ലക്ഷം രൂപയും തിരികെ നൽകാമെന്ന് കരാർ ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷമായിട്ടും പണം തിരികെ നൽകിയില്ല. ഒന്നര മാസം മുമ്പ് വീടിന്റെ വൈദ്യുതി കണക്ഷൻ പണം അടയ്ക്കാതെ വിച്ഛേദിക്കപ്പെടുകയും മകൾ വീട്ടുസാധനങ്ങൾ മുറിക്കുള്ളിൽ വച്ച് പൂട്ടി മറ്റൊരിടത്തേക്ക് മാറി.

നാല് ദിവസത്തോളം മാതാപിതാക്കൾ ഇരുട്ടിലാണ് കഴിഞ്ഞതെന്നും ബന്ധുക്കളും നാട്ടുകാരും പണം പിരിച്ചാണ് വൈദ്യുതി ബില്ല് അടച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കൾ പരാതിയുമായി ജില്ലാ കളക്ടറെയും അയിരൂർ പൊലീസിനെയും സമീപിച്ചത്.

പൊലീസ് ഇടപെട്ട് പ്രശ്നം രമ്യതയിലാക്കിയെങ്കിലും വെള്ളിയാഴ്‌ച ഇരുകൂട്ടരെയും ജില്ലാ കളക്ടർ ചർച്ചയ്ക്കായി വിളിപ്പിച്ചു. പണം തിരികെ നൽകണമെന്നും അതുവരെ മാതാപിതാക്കളെ വീട്ടിൽ താമസിപ്പിക്കണമെന്നും കളക്ടർ മകളോട് നിർദ്ദേശിച്ചു. കളക്ടറേറ്റിൽ നിന്ന് മടങ്ങിയെത്തിയ മകൾ മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കി ഗേറ്റും പൂട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *