Your Image Description Your Image Description

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ) ബിഎസ്ഇയും പുറത്തിറക്കിയ സർക്കുലറുകൾ പ്രകാരം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ന് ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം നടക്കും.

പ്രീ-ഓപ്പണിംഗ് ട്രേഡിംഗ് സെഷൻ രാവിലെ 9.00 മുതൽ 9.15 വരെ തുറന്നിരിക്കും. തുടർന്ന് സാധാരണ ഇക്വിറ്റി ട്രേഡിംഗും രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ ആയിരിക്കും. കമ്മോഡിറ്റി ഡെറിവേറ്റീവ് ട്രേഡിംഗ് വൈകുന്നേരം 5.00 വരെ തുടരും.

നികുതി പരിഷ്‌കാരങ്ങള്‍, വിവിധ സെക്ടറുകളലിയേക്കുള്ള വിഹിതം എന്നിവയോട് നിക്ഷേപകര്‍ക്ക് തത്സമയം പ്രതികരിക്കാന്‍ അവസരം നല്‍കുന്നതിനാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. സാധാരണ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ഓഹരി വിപണി പ്രവര്‍ത്തിക്കാറുള്ളത്. 2015ലും 2020ലും സമാനമായ ഇടപാട് വിപണിയില്‍ നടന്നിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെ ബജറ്റ് ശനിയാഴ്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *