Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​ന് ര​ണ്ടു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും. ഏ​ഴു​മ​റ്റൂ​ര്‍ പാ​റ​പൊ​ട്ട​നി മേ​ലേ​പു​ര​യി​ടം വീ​ട്ടി​ല്‍ ടി.​എം. അ​ഖി​ലി​നെ (34) യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (പോ​ക്‌​സോ കോ​ട​തി) ശിക്ഷ വിധിച്ചത്.

പെ​രു​മ്പെ​ട്ടി പോ​ലീ​സ് 2023ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. 2023 ഫെ​ബ്രു​വ​രി 19നാ​ണ് ആ​റു​വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം പ്രതി കാ​ട്ടി​യത്. പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന ജോ​ബി​ന്‍ ജോ​ർ​ജാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ റോ​ഷ​ന്‍ തോ​മ​സ് ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *