Your Image Description Your Image Description

ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് താരിഫ് കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യ. പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള ചില ഉയര്‍ന്ന വിലയുള്ള സാധനങ്ങളുടെ ഇന്ത്യ താരിഫ് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 100 ശതമാനത്തിലധികം തീരുവയുള്ള 20 ഇനങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ബ്രസീലുമടക്കം ബ്രിക്‌സ് രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ച ട്രംപ് തിരിച്ചും നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *