Your Image Description Your Image Description

കൊ​ല്ലം: ക​ട​യ്ക്ക​ൽ യു​വ​തി​ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി സ്വ​ദേ​ശി ക​വി​ത​യ്ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ബി​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൈ​ക്കും മു​ഖ​ത്തി​നും യുവതിക്ക് പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാരണമെന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​ നാ​ട്ടു​കാ​ർ ഇവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​ഞ്ചാ​യ​ത്തി​ല്‍​ നി​ന്നു വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി ബി​ജു​വി​ന്‍റെ പേ​രി​ല്‍ ഭൂ​മിഅ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ഭൂ​മി​യി​ല്‍ ഷെ​ഡ് കെ​ട്ടി​യാ​ണ് ബി​ജു​വും ക​വി​ത​യും ക​വി​ത​യു​ടെ അ​മ്മ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ച് വ​ഴ​ക്കു​ണ്ടാ​കു​ക​യും ഇ​രു​വ​രേ​യും ഇ​റ​ക്കി​വി​ടാ​ന്‍ ബി​ജു പ​ല​ത​വ​ണ ശ്ര​മി​ച്ചിരുന്നു.

പ്ര​ശ്ന​ങ്ങ​ള്‍ വ​ഷ​ളാ​യ​തോ​ടെ ക​വി​ത​യും അ​മ്മ​യും സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് വാ​ട​ക​യ്ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. വാ​ട​ക​വീ​ട്ടി​ല്‍ വ​ച്ചാ​ണ് ക​വി​ത​യെ ബി​ജു ആ​ക്ര​മി​ച്ച​ത്. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

 

Leave a Reply

Your email address will not be published. Required fields are marked *