മലപ്പുറം: പുല്‍പ്പറ്റയ്ക്ക് സമീപം ഒളമതിലില്‍ മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ് ശുചിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍. അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ഒളമതില്‍ സ്വദേശി മിനി(45) ആണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.