Your Image Description Your Image Description

വയനാട് : വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക.ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി.

വയനാട് പുൽപ്പള്ളി പരിസരപ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺ കടുവയാണിത്. ജനവാസമേഖലയിൽ നിലയുറപ്പിച്ച കടുവ 5 ആടുകളെയാണ് കൊന്നത്. കർണാടക വനമേഖലയിൽ നിന്നാണ് ഈ കടുവ എത്തിയതെന്ന് നിഗമനത്തിലാണ് വനം വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *