Your Image Description Your Image Description

തിരുവനന്തപുരം: സാമ്പത്തിക പരാധീനതകളിൽപെട്ട സ്റ്റുഡന്‍റസ് പൊലീസിന് ഒടുവിൽ പണം അനുവദിച്ച് സർക്കാർ. അധ്യാപകരുടെ ഓണറേറിയത്തിന് അടക്കം പത്തു കോടി രൂപയാണ് അനുവദിച്ചത്. 8 കോടി സംസ്ഥാന സർക്കാർ വിഹിതവും രണ്ടു കോടി കേന്ദ്രസർക്കാർ സഹായവും എസ്.പി.സി ഡയറേക്ടറേറ്റിന് കൈമാറി. പരിശീലകരായ അധ്യാപകരുടെ ഓണറേറിയം 750 ൽ നിന്ന് 500 ആയി കുറച്ചു. ഇങ്ങനെ കുറച്ച തുക യൂണിഫോം, ഭക്ഷണം എന്നിവയ്ക്കായി മാറ്റും. കടം തീര്‍ക്കാൻ തികയില്ലെങ്കിലും വൈകിയെങ്കിലും സര്‍ക്കാര്‍ പണം അനുവദിച്ചതിന്‍റെ ആശ്വാസത്തിലാണ് അധ്യാപകര്‍. യൂണിഫോം, ഭക്ഷണം, അധ്യാപകർക്കുള്ള ഓണറേറിയം എന്നിവയ്ക്ക് 26 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പത്തു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. എന്നാൽ, അതുപോലും നൽകാതായതോടെയാണ് രാജ്യത്തിന് മുന്നിൽ സംസ്ഥാനം സമർപ്പിച്ച അഭിമാന പദ്ധതി പ്രതിസന്ധിയിലായത്. അധ്യാപകരും പിടിഎകളും മാനേജ്മെന്‍റും വിദ്യാര്‍ഥികളും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഈ അധ്യായന വർഷം കഴിഞ്ഞു കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *