Your Image Description Your Image Description

അരൂർ : പഞ്ചായത്തിലെ ARD 32 ന് മുന്നിൽ അരൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. റേഷൻ സാധനങ്ങൾ ഡിപ്പോകളിൽ പൂർണ്ണ തോതിൽ യഥാസമയം എത്തിച്ച് കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ട ജനവിരുദ്ധ ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ.അരൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് ടിപി മോഹനൻ അധ്യക്ഷത വഹിച്ച പരിപാടി അരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അജയൻ ചാണിയിൽ ഉദ്ഘാടനംചെയ്തു. NA ആന്റണി, ഇബ്രാഹിം കുട്ടി, കെ ജെ ജോബിൻ, സുധീർ, ടിപി എസ്. ദാസ്, രതീഷ്,കെ എസ് ദിനേശൻ എൻ കെ ശശി, സിഡി. പ്രേം കുമാർ, മോളി ജസ്റ്റിൻ, സരസമ്മ ബാലൻ, എലിസബത്ത് സേവ്യർ, മേഴ്‌സി, സൂസൻ വിൻസന്റ്, എ പി വേലപ്പൻ, പി എൽ സാബു, കെ എക്സ് ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *