Your Image Description Your Image Description

തെലുങ്കാന : രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ കോടതി നിർദേശം നൽകി.

പുഷ്പ 2 സംഘർഷം ഉൾപ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്.തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററിൽ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്.

ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകൾക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയർത്തുന്നതിനും അർധരാത്രി പ്രീമിയറുകൾ നടത്തുന്നതിനും എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Leave a Reply

Your email address will not be published. Required fields are marked *