Your Image Description Your Image Description

ഹൈദരാബാദ്: 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് അനുവദിക്കരുതെന്ന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. പുഷ്പ 2 സംഘര്‍ഷം ഉള്‍പ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്.

തിയറ്ററുകളിലും തിയറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതല്‍ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്.

ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാനയില്‍ നിലവില്‍ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലര്‍ച്ചെ 1.30-നാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *