Your Image Description Your Image Description

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വീണ്ടും പുലിയുടെ സാന്നിധ്യം. വാളാർഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തിപ്പെടുത്തി. ഇന്നലെ വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിലും കടുവയെ കണ്ടിരുന്നു. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയാണെന്ന അനുമാനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *