Your Image Description Your Image Description

കൊച്ചി: കലൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് 70പവന്‍ സ്വര്‍ണാഭരണങ്ങളും പണവും ആധാരവും കവര്‍ന്ന മോഷ്ടാക്കള്‍ പൊലീസ് പിടിയിലായി. അസാം സ്വദേശികളായ മൊഹിദുള്‍ ഇസ്ലാം (27), ബാബു സൊഹ്‌റ (28) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്.

കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്സ് ലൈനില്‍ കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണാഭരണവും മറ്റും കവര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 12.40ന് ശേഷമായിരുന്നു കവര്‍ച്ച.

വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ വെന്റിലേഷന്‍ ജനല്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്.കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും 10,000 രൂപയും പണവും വീടിന്റെ ആധാരവും കവര്‍ന്നത്. ചെറിയ ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു വിലപിടിപ്പുള്ള വസ്തുക്കള്‍.

കെ.എസ്.ഇ.ബിയില്‍ എക്സിക്യുട്ടീവ് എന്‍ജിനിയറായ വീട്ടുടമസ്ഥന്‍ തൃശൂരിലും ബാങ്ക് ജീവനക്കാരിയായ ഭാര്യ ബംഗളൂരുവിലുമാണ് ജോലിചെയ്യുന്നത്. മക്കളും കേരളത്തിന് പുറത്താണ് താമസം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.7.5 പവനും 13,000 രൂപയും മാത്രമേ മോഷ്ടാക്കളില്‍നിന്ന് കണ്ടെടുക്കാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *