Your Image Description Your Image Description

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ വേണ്ടി രാജ്യാന്തര ബിസിനസ് ഹബ്ബായി മാറുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാ‍ൻസ് സിറ്റി). ഗിഫ്റ്റ് സിറ്റിയുടെ തന്ത്രപ്രധാനമായ പദവി വഹിക്കുന്നതാകട്ടെ കേരളത്തിൽ പഠിച്ചുവളർന്ന തമിഴ്നാട്ടുകാരനായ കെ.രാജാരാമൻ. ഗിഫ്റ്റ് സിറ്റിയുടെ വാണിജ്യനയങ്ങളിൽ മുഖ്യ നിലപാട് സ്വീകരിക്കുന്ന ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ചെയർമാനാണ് രാജാരാമൻ.

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നു എൻജിനീയറിങ് ബിരുദം പാസായ അദ്ദേഹം ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് കഴിഞ്ഞ വർഷം ചുമതല ഏറ്റെടുക്കുന്നത്. ദുബായിക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണ് ഗിഫ്റ്റ് സിറ്റി. വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നൽകുകയാണ് ലക്ഷ്യം.

വിദേശ കറൻസികളിൽ മാത്രം വ്യാപാരം നടക്കുന്ന ഇവിടെ 15 വിദേശ കറൻസികൾ അനുവദനീയമാണ്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ചും പ്രവർത്തിക്കുന്നു. വൻ നികുതി ഇളവുകളും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *