Your Image Description Your Image Description

കൊച്ചി : സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി മമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വാക്കുകൾ. ഷാഫിക്കയുടെ വിയോഗം തന്റെ ഹൃദയത്തെ തകർത്തുവെന്നും അദ്ദേഹത്തോടൊപ്പമുള്ള അനേകം ഓർമ്മകൾ തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്നും മംമ്ത കുറിച്ചു.

മംമ്തയുടെ കുറിപ്പ് ……..

“ആരാധകർ എപ്പോഴും എന്നോട് ‘3 കൺട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓർമകളുണ്ട്.

എല്ലാത്തിലും നർമം കണ്ടെത്താനുള്ള അതുല്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്ടത്തിന്റെ വേദന പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകളില്ല. ഷാഫിക്കാ നിങ്ങൾ എപ്പോഴും ഏറ്റവും പ്രിയപ്പെട്ട രീതിയിൽ ആഘോഷിക്കപ്പെടും, ഈ നിമിഷത്തിൽ ഞാൻ വിഷമിക്കുകയാണെങ്കിലും , നിങ്ങളെ ഓർക്കുമ്പോൾ എൻ്റെ മുഖത്ത് പുഞ്ചിരി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *