Your Image Description Your Image Description

ഡൽഹി : രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യ പഥിൽ എത്തി. പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ് ഇത്തവണ മുഖ്യാതിഥി.

കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കുന്നുണ്ട്. ഇന്തോനേഷ്യൻ കരസേനയും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 40 യുദ്ധവിമാനങ്ങൾ‌ ആകാശത്ത് വർണാഭമായ കാഴ്ച ഒരുക്കും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *