Your Image Description Your Image Description

അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്‌ഐസി), പിജിഐഎംഎസ്ആർ, ഇഎസ്‌ഐസി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. പരീക്ഷയില്ലാതെ അഭിമുഖത്തിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇഎസ്‌ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം: esic.gov.in.

അപേക്ഷ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 287 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത മാനദണ്ഡങ്ങൾ
ഇഎസ്‌ഐസി റിക്രൂട്ട്‌മെന്റ് 2025ന് കീഴിൽ ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രസക്തമായ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

തിരഞ്ഞെടുക്കുന്നവർക്ക് 67,700 മുതൽ 2,08,700 വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് ഫീസ്. എസ്സി, എസ്ടി, പിഡബ്ല്യൂബിഡി, എക്സ് സർവീസ് എന്നിവർക്ക് ഫീസ് ആവശ്യമില്ല. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഇവിടെ https://www.esic.gov.in/ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *