Your Image Description Your Image Description

ഡല്‍ഹി: അമുല്‍ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു. ജനുവരി 24 ന് നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ നീക്കം കുടുംബങ്ങള്‍ക്കും, സംരംഭകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അമുല്‍ ഗോള്‍ഡ്, അമുല്‍ താസ, അമുല്‍ ടി-സ്‌പെഷ്യല്‍, അമുല്‍ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റര്‍ പാക്കറ്റുകള്‍ക്കാണ് വില കുറഞ്ഞത്.

അമൂല്‍ ഗോള്‍ഡ് മില്‍ക്കിന് 66 രൂപയില്‍നിന്ന് 65 ആയി കുറഞ്ഞു. അമുല്‍ ടാസയ്ക്ക് 53 രൂപയും , അമുല്‍ ടീ സ്‌പെഷ്യലിന് 61 രൂപയും ,അമുല്‍ ചായ മാസയ്ക്ക് 53 രൂപയുമാണ് പുതിയ നിരക്ക്.
2023-24 സാമ്പത്തിക വര്‍ഷം അമുലിന്റെ വിറ്റുവരവ് എട്ട് ശതമാനം വര്‍ധിച്ച് 59,445 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഈ സാമ്പത്തിക വര്‍ഷം വിറ്റുവരവ് ഉയര്‍ത്താനാണ് ഗുജറാത്ത് കോര്‍പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ശ്രമം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം ശരാശരി 310 ലക്ഷം പാല്‍ ആണ് അമുല്‍ സംഭരിച്ചത്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലുള്ള 36 ലക്ഷം കര്‍ഷകരില്‍ നിന്നും 10 മെമ്പര്‍ യൂണിയനുകളില്‍ നിന്നും പ്രതിദിനം 300 ലക്ഷം ലിറ്റര്‍ പാലാണ് അമുല്‍ സംഭരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫാം കംപാരിസന്‍ നെറ്റ്‌വര്‍ക്കിന്റെ കണക്ക് പ്രകാരം, ലോകത്തെ 20 ക്ഷീര കമ്പനികളില്‍ എട്ടാം സ്ഥാനത്താണ് അമുല്‍ .

Leave a Reply

Your email address will not be published. Required fields are marked *