Your Image Description Your Image Description

ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹോണ്ട. L80,950 രൂപ മുതലാണ് വില ആരംഭിക്കുന്നത് (ഡല്‍ഹി എക്സ് ഷോറൂം വില). രാജ്യമെമ്പാടുമുള്ള എച്ച്എംഎസ്‌ഐ ഡീലര്‍ഷിപ്പുകളില്‍ പുതിയ ആക്ടിവ ലഭിക്കും. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതിക വിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക.ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍.

പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയെ ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാം. നാവിഗേഷന്‍, കോള്‍/മെസേജ് അലര്‍ട്ടുകള്‍ തുടങ്ങിയവ ഇതില്‍ സാധ്യമാകുന്നു. യാത്രയ്ക്കിടെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ആക്ടിവയിലുണ്ട്.
ഒബിഡി2ബി അനുസൃതമായ 109.51സിസി, സിംഗിള്‍ സിലിണ്ടര്‍ പിജിഎം-ഫൈ എന്‍ജിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 5.88 കിലോവാട്ട് കരുത്തും 5,500 ആര്‍പിഎമ്മില്‍ 9.05 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്.

ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റമാകട്ടെ സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്ക്ക് മാറ്റു കൂട്ടുന്നു. പുതിയ ആക്ടിവയുടെ ടോപ് സ്‌പെസിഫിക്കേഷനായ എച്ച്-സ്മാര്‍ട്ട് വണ്ണിന് പുറമെ ഡിഎല്‍എക്സ് വേരിയന്റിന് പോലും അലോയ് വീലുകള്‍ ലഭ്യമാണ്. എസ്റ്റിഡി, ഡിഎല്‍എക്സ്, എച്ച് സ്മാര്‍ട്ട് എന്നി മൂന്ന് വേരിയന്റുകളില്‍ ആറ് നിറങ്ങളിലാണ് ആക്ടിവ വിപണിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *