Your Image Description Your Image Description

തൃശൂർ (പുതുക്കാട്): ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് പരാതിക്കാരൻ പണം നൽകിയത്.

ജോലിയും പണവും ലഭിക്കാതായതോടെ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2024 ൽ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. റിമാൻഡിലായിരുന്ന വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *