Your Image Description Your Image Description

കർണാടക: ബെംഗളൂരുവിൽ താമസിക്കുന്ന യുവാവ് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫ്‌ളാറ്റില്‍ തന്നോടൊപ്പം താമസിക്കുന്ന സുഹൃത്തിന് പറ്റിയ അബദ്ധമാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചത്. ഒപ്പം താമസിക്കുന്ന സുഹൃത്ത് വീട്ടിലെ ഗീസര്‍ ഓണ്‍ ആക്കിയിട്ട് ഫ്‌ളാറ്റും പൂട്ടിപ്പോയെന്നാണ് പോസ്റ്റിൽ പറയുന്നത്. ജനുവരി 22നാണ് ആദിത്യ ദാസ് എന്ന യുവാവ് എക്‌സില്‍ ഈ സംഭവം കുറിച്ചത്. ഉപയോഗം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ആക്കണമെന്ന കാര്യം നമ്മളില്‍ പലരും മറക്കാറുണ്ട്. ഈ സംഭവം അത്തരമൊരു ഓർമപ്പെടുത്തലാണ്.

’ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്ന സുഹൃത്ത് നാല് മാസത്തോളം ഗീസര്‍ ഓണ്‍ ആക്കിയിട്ട് വീടും പൂട്ടിപ്പോയി. ഞങ്ങള്‍ രണ്ടാളും വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്’ പോസ്റ്റിൽ പറയുന്നു. കറന്റ് ബില്ല് എത്രയായി എന്നാണ് പലരും ചോദിക്കുന്നത്. ഒക്ടോബറിന് ശേഷം കറന്റ് ബില്ല് കിട്ടിയിട്ടില്ല. മിക്കവാറും ബില്ലടയ്ക്കാന്‍ വായ്പ എടുക്കേണ്ടി വരും, എന്നാണ് യുവാവ് മറുപടി നല്‍കിയത്’. ഇന്ത്യയില്‍ വീടുപൂട്ടി പോകുമ്പോള്‍ വാട്ടര്‍ ഹീറ്റര്‍ ഓഫ് ചെയ്യുന്ന രീതി നിലവിലുണ്ട്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വാട്ടര്‍ ഹീറ്റര്‍ എപ്പോഴും ഓണ്‍ ആക്കിയിടാറുണ്ട്. യാതൊരു പ്രശ്‌നവുമുണ്ടാകാറില്ല എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അതേസമയം പുതിയ വാട്ടര്‍ ഹീറ്ററുകള്‍ക്ക് സെന്‍സറുകളുണ്ടെന്നും അതിനാല്‍ നിശ്ചിത താപനില കഴിഞ്ഞാല്‍ അവ തനിയെ ഓഫ് ആകാറുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു.

വാട്ടര്‍ ഹീറ്ററുകള്‍ക്ക് മുൻപ് സെന്‍സറുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവയിലെ ഹീറ്റിംഗ് കോയില്‍ അമിതമായി ചൂടായി ഹീറ്റര്‍ തകരാറിലാകുന്നതും അപകടമുണ്ടാകുന്നതും സ്ഥിരമായിരുന്നു, എന്നൊരാള്‍ കമന്റ് ചെയ്തു. അതിനാല്‍ ദിവസങ്ങളോളം വീടുപൂട്ടി പോകുന്നവര്‍ വാട്ടര്‍ ഹീറ്റര്‍ പോലുള്ള വീട്ടിനുള്ളിലെ വൈദ്യുതോപകരണങ്ങള്‍ ഓഫാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത്തരം സംഭവങ്ങൾ അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും നെറ്റിസൻസ് കമന്റിൽ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *