Your Image Description Your Image Description

ആലപ്പുഴയിലെ പാടശേഖരങ്ങൾക്കുള്ള പമ്പിംഗ് സബ്സിഡി വിതരണത്തിനായി 16.24 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി അനുവദിച്ച 28 കോടി രൂപയിൽ ആലപ്പുഴയുടെ വിഹിതമാണിത്. 2023 വർഷം പകുതിമുതലുള്ള ക്ലെയിമുകൾ വിതരണം ചെയ്യാനുണ്ട്. ബി ഫോം സീനിയോറിറ്റി അനുസരിച്ച് 2023 വർഷത്തിൽ വിതരണം ചെയ്യുന്നതിന് ബാക്കിയുള്ളവയ്ക്കും 2024 ലെ 400 ഓളം ക്ലെയിമുകൾക്കും പണം വിതരണം ചെയ്യാൻ സാധിക്കും. ശേഷിക്കുന്ന പമ്പിംഗ് സബ്സിഡി വിതരണം നടത്തുന്നതിന് 11 കോടി രൂപയോളം ആവശ്യമാണെന്നും അത് എത്രയും വേഗം ലഭ്യമാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *