Your Image Description Your Image Description

മുംബൈ: ഉച്ചഭാഷിണി ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉയർന്ന ശബ്‍ദം, ശബ്ദ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാല്‍ ശബ്ദമലിനീകരണം തടയാനുള്ള 2000ലെ ചട്ടങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തടയുന്നതിലൂടെ ഒരു വ്യക്തിയുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കുർള ഈസ്റ്റിലെ ജാഗോ നെഹ്റു നഗർ റസിഡന്റസ് വെൽഫെയർ അസോസിയേഷൻ, ശിവസൃഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി അസോസിയേഷൻ എന്നിവരാണ് മസ്ജിദുകളിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ ഹരജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ നിന്ന് നിർണായക പരാമർശം ഉണ്ടായത്.

ഒരു മതത്തിലും ലൗഡ്സ്പീക്കർ അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈകോടതി വ്യക്തമാക്കി. ലൗഡ് സ്പീക്കറിന്റെ പ്രശ്നത്തിൽ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 38,70,136 വകുപ്പുകൾ പ്രകാരം നടപടിയെടുക്കാവുന്നതാണെന്നും പരിസ്ഥിതി നിയമങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ലൗഡ്സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം പകൽ സമയത്ത് 55 ഡെസിബെല്ലിലും രാത്രിയിൽ 45 ഡെസിബെല്ലിലും കൂടുരുതെന്നും കോടതി ഓർമിപ്പിച്ചു. ഓട്ടോ-ഡെസിബെൽ പരിധികളുള്ള കാലിബ്രേറ്റഡ് സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള ശബ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്വീകരിക്കാൻ മതസ്ഥാപനങ്ങളോട് നിർദ്ദേശിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *