Your Image Description Your Image Description

ബാഗും ചെരുപ്പും ഫാഷൻ വസ്ത്രങ്ങളും വാങ്ങുമ്പോൾ നിലവിലെ ട്രെൻഡ് മാത്രമാണ് ഭൂരിഭാഗം ആളുകളും നോക്കുന്നത്. എന്നാൽ, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. സ്റ്റൈലിന് മാത്രം പ്രാധാനം നൽകി ഇവ ഉപയോഗിക്കുന്നത് കാലക്രമേണേ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. ഉദാഹരണത്തിന് ഒരു ഭാരമുള്ള ഹാൻഡ്‌ബാഗ് ഒരു തോളിൽ തൂക്കി നടക്കുന്നത് ഒരു കൈയ്യിൽ മാത്രം അമിതമായ സമ്മർദ്ദം ചെലുത്തുകയും അത് ഞരമ്പുകളെ തകരാറിലാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരം തെറ്റിനെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘ഹെവി-പേഴ്സ് സിൻഡ്രോം’. ദിവസവും ഉപയോഗിക്കുന്ന പേഴ്‌സ് പോലും ആരോഗ്യത്തെ ബാധിക്കുന്നതാണ് എന്ന് നാം മനസിലാക്കുന്നില്ല. അതിനാൽ ആളുകൾ അത് എല്ലാ ദിവസവും ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ കൊണ്ടുപോകുന്നു. ഇത്തരത്തിൽ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

സ്ത്രീകളിൽ കൂടുതലും ഹൈ ഹീൽഡ് ചെരുപ്പുകൾ ഇഷ്ടപ്പെടുന്നവരാണ്. സ്ഥിരമായുള്ള ഉപയോഗം നടുവേദന, കഴുത്ത് വേദന, കാൽമുട്ട് വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പോയിൻ്റി ഹീലുകളും ഷൂകളും ധരിക്കുന്നത് കോൺ, ഇൻഗ്രോണൈൽസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഭാരമുള്ള ഒരു ബാഗ് ദീർഘകാലമായി ഉപയോഗിക്കുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭാരമുള്ള ബാഗുകൾ തോളുകൾ, കഴുത്ത്, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങളിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. കൈത്തണ്ടയിൽ ഒരു ബാഗ് കൊണ്ടു നടക്കുനത് കൈമുട്ടിലും കൈത്തണ്ടയിലും സമ്മർദ്ദം വർദ്ധിപ്പിക്കും.

ഇറുകിയ വസ്ത്രം (സ്കിന്നി ജീൻസ്, കോർസെറ്റുകൾ) എന്നിവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ പെറ്റികോട്ട് ക്യാൻസറിന് കാരണമാകുന്നു. ഇറുകിയ വസ്ത്രങ്ങൾ (പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും) തുടർച്ചയി ധരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉപയോഗിക്കുന്നത് അപകടകരമല്ല. എന്നാൽ ശരിയായ ശ്വസനത്തിനും സുഗമമായ രക്തചംക്രമണത്തിനും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ഉപയോഗിക്കണം. ഗ്ലാസ്സുകൾ ഉപയോഗിക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. കോൺടാക്ട് ലെൻസുകൾ വളരെ കൂടുതൽ നേരം ധരിക്കുന്നത്, ശരിയായി വൃത്തിയാക്കാത്തത് എന്നിവ കണ്ണിലെ അണുബാധയ്ക്കും വരണ്ട അവസ്ഥക്കും ഇടയാക്കും. ചിലപ്പോൾ കോർണിയയ്ക്ക് വരെ കേടുപാടുകൾ ഉണ്ടാക്കാനും ഇവ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *