Your Image Description Your Image Description

ടാറ്റ മോട്ടോഴ്‌സ് പുതിയ പഞ്ച് ഫ്ലെക്‌സ് ഫ്യുവൽ കൺസെപ്റ്റ് അവതരിപ്പിച്ചു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് പുതിയ കാർ അവതരിപ്പിച്ചത്.ഇതിന് ഇപ്പോൾ എത്തനോൾ (E85), 100% എത്തനോൾ (E100) എന്നിവയിൽ പ്രവർത്തിക്കാൻ കഴിയും. ഇത് പഞ്ചിനെ മികച്ചതും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷനാക്കി മാറ്റുന്നു.

സവിഷേതകൾ അറിയാം

ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്ക് പ്രത്യേക എഞ്ചിൻ ഉണ്ട്. പെട്രോളിന് പുറമെ എഥനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ കഴിയും. ടാറ്റ പഞ്ച് ഫ്ലെക്സ് ഫ്യൂവലിന് അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ട്. അത് അതിൻ്റെ പെട്രോൾ വേരിയൻ്റുകളിൽ ലഭ്യമാണ്. എങ്കിലും, എത്തനോളിൻ്റെ കൂടുതൽ അപകടകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഈ എഞ്ചിൻ ചെറുതായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പെട്രോൾ വേരിയൻ്റിൽ 86 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും സൃഷ്‍ടിക്കാൻ കഴിയുന്ന ഇതിൽ പവറും ടോർക്കും കണക്കുകൾ അതേപടി നിലനിൽക്കും. അഞ്ച്-സ്പീഡ് മാനുവൽ, എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ടാറ്റ പഞ്ച് ഫ്ലെക്സ് ഫ്യൂവലിൻ്റെ വികസനം ഒരു സാങ്കേതിക മുന്നേറ്റം മാത്രമല്ല, ബദൽ ഇന്ധനമായി എത്തനോൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ, കരിമ്പ്, ധാന്യങ്ങൾ തുടങ്ങിയ പ്രാദേശിക വിഭവങ്ങളിൽ നിന്ന് എഥനോൾ ആഭ്യന്തര ഉത്പാദനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *