Your Image Description Your Image Description

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ ഡ്രൈവ് നാളെ . അന്താരാഷ്ട്ര സോളാർ പാനൽ നിർമ്മാണ കമ്പനിയായ ഫസ്റ്റ് സോളാർ (എഫ് എസ് ഇന്ത്യ സോളാർ വെഞ്ച്വർസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയുടെ ചെന്നൈ പ്ലാന്റിലേക്കുള്ള അപ്പ്രെന്റിസ്ഷിപ് ഒഴിവുകളിലേക്കാണ്

രജിസ്ട്രേഷൻ ഡ്രൈവ്. പുന്നപ്ര കാർമൽ പോളിടെക്നിക്, ചേർത്തല ഗവ. പോളിടെക്നിക് എന്നീ കോളേജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഈ കോളേജുകളിലെ ഡിപ്ലോമ മെക്കാനിക്കൽ/ഇലക്ട്രിക്കൽ / ഇ സി /മെക്കട്രോണിക്ക്സ്/ ഇൻസ്ട്രുമെൻ്റേഷൻ എന്നീ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിക്കൾക്കും പാസ്സായവർക്കും പങ്കെടുക്കാം. പ്രായ പരിധി 26 വയസ്. ശമ്പളം 17000 രൂപ. വരും ദിവസങ്ങളിൽ മറ്റു കോളേജുകളിലും രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ഫോൺ 9207375524 .

 

Leave a Reply

Your email address will not be published. Required fields are marked *