Your Image Description Your Image Description

കൊച്ചി: വിമത പുരോഹിതർ നടത്തുന്ന ഏകപക്ഷീയമായ നുണ പ്രചരണങ്ങൾ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നവയാണെന്നും ഇതിൽ നിന്ന് പിൻമാറണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.

അതിരൂപത കൂരിയായിലെ സഭയോടൊപ്പം നിൽക്കുന്ന വൈദീകരെ തേജോവധം ചെയ്യുന്ന വിമത വൈദീകരല്ലെ യഥാർത്ഥ ക്രിമിനലുകളെന്ന് സി.എൻഎ അൽമായ നേതാക്കൾ പറഞ്ഞു. ബിഷപ്പ് ഹൗസിൽ വിമത വൈദികർ നടത്തിയ നുഴഞ്ഞുകയറ്റത്തിലൂടെ പൊതു സമൂഹം ഇക്കാര്യം മനസിലാക്കിയതാണ് വിമത പുരോഹിതരുടെ ഓരോ പ്രവർത്തികൾ
കൂരിയായെ മാറ്റരുത്
ഏകീകൃത കുർബാന വിഷയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അടങ്ങിയ കത്ത് കാത്തലിക്ക് നസ്രാണി അസോസിയേഷൻ സഭ നേതൃത്വങ്ങൾക്ക് നൽകി.
സിനഡിലെ സ്ഥിരം സമിതിയിൽപ്പെട്ട മെത്രാൻമാർ സഭയുടെ നിലപാട് വൈകാതെ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ് ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
സഭയോടൊപ്പം ഏകീകൃത വിശുദ്ധ കുർബാനക്കായി നിലകൊള്ളുന്ന വിശ്വാസികളുടെ അഭിപ്രായങ്ങൾ കേൾക്കുവാൻ തയ്യാറായ മാർ ജോസഫ് പാംപ്ലനിയുടെ തീരുമാനം ഏറെ ആശ്വസദായകരവും, അഭിനന്ദാർഹർവും, പ്രശംസനീയവുമാണ് സിഎൻഎ ചൂണ്ടിക്കാട്ടി. വിമത വൈദികർക്കെതിരെയുള്ള ശിക്ഷ നടപടികൾ തുടരണമെന്നും സി.എൻഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *