Your Image Description Your Image Description

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി പറഞ്ഞു.

കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം…..

ബജറ്റില്‍ പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന് നിലനിന്നിരുന്ന സാഹചര്യം വച്ചാണ്. അതിന് ശേഷമാണ് ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം പോലൊന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വന്നത്. അത് കുറച്ച് ബാധിച്ചിട്ടുണ്ട്.

പ്രകടന പത്രികയില്‍ ഉള്‍പ്പടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേടാനുള്ള ശ്രമം നടത്തും. എന്നാല്‍ ഇത്രയും വെട്ടിക്കുറവ് വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇത്രയും ശ്വാസം മുട്ടിച്ചിട്ടും പിടിച്ചു നില്‍ക്കുന്ന കേരളം കൂടുതല്‍ മെച്ചപ്പെട്ട തരത്തിലേക്ക് പോകും. ആ വികസനത്തിനൊപ്പം പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *