Your Image Description Your Image Description

വർക്കല: വിവാഹത്തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്ന പ്രതിയെ പൊലീസ് പിടികൂടി. നഗരൂർ ചെറുന്നിയൂർ സ്വദേശിനികളുടെ പരാതിയിൽ ചെറുന്നിയൂർ താന്നിമൂട് ലക്ഷംവീട് നഗറിൽ നിതീഷ്ബാബു(32) ആണ് അറസ്റ്റിലായത്.

28കാരിയായ ചെറുന്നിയൂർ സ്വദേശിനിയെ 2014 ൽ വിവാഹം കഴിച്ച് നിതീഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

തുടർന്ന് 10 പവൻ സ്വർണാഭരണങ്ങൾ വിറ്റ് ഇയാൾ ധൂർത്തടിച്ചെന്നുമാണ് യുവതിയുടെ പരാതി. യുവതിയെക്കൊണ്ട് രണ്ട് മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നായി 50,​000 രൂപ വീതം ലോണെടുപ്പിച്ച് പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

സമാന പരാതിയുമായി നഗരൂർ സ്വദേശിനിയും രംഗത്തെത്തി. യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും തുടർന്ന് ഏതെങ്കിലും ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഈ വിവാഹങ്ങൾ ഒന്നും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *