Your Image Description Your Image Description

വർക്കല: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കവലയൂർ കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ബിൻഷാദ്(25) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ബിൻഷാദ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്.

ഇക്കഴിഞ്ഞ 18ന് ഉച്ചയോടെ സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് വരികയായിരുന്ന പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ എത്തിയ ബിൻഷാദ് വഴിയിൽ തടഞ്ഞു നിറുത്തുകയും നിർബന്ധിച്ചു വാഹനത്തിൽ കയറ്റുകയും ചെയ്തു.

തുടർന്ന് കാറിൽ വച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *