Your Image Description Your Image Description

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ ന്റെ ഓരോ അപ്ഡേറ്റിനു വേണ്ടിയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ jകാത്തിരിക്കുന്നത്.മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജനുവരി 26 ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് ടീസര്‍ ലോഞ്ച്.

ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് എമ്പുരാന്‍ ടീസര്‍ ലോഞ്ചിന് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ആശിര്‍വാദിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്ന നരസിംഹത്തിന്റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശക്തി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.
സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.

Leave a Reply

Your email address will not be published. Required fields are marked *