Your Image Description Your Image Description

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നടക്കുന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്.

ജേഴ്സിയിൽ പാക്കിസ്ഥാന്റെ പേരു വെയ്ക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
രോഹിത് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. ഇതോടെ, ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാവുകയാണ് ചെയ്തത്. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്‌ക്കാനാകില്ലെന്ന് ബിസിസിഐ നിലപാട് എടുത്തത് മുതൽ ഇരു ബോർഡുകളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു

അതേസമയം ടൂർണമെന്റിനു മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനവും ഫോട്ടോഷൂട്ടും ദുബായിലേക്ക് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ബിസിസിഐ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പിസിബി രംഗത്തെത്തിയിരുന്നു. ബിസിസിഐ അനാവശ്യമായി ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണ്. ഈ രീതി ക്രിക്കറ്റിന് ഒരു തരത്തിലും ഗുണകരമാകില്ലെന്നും പിസിബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *