Your Image Description Your Image Description

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക​ർ​ക്കു​നേ​രേ കൊ​ല​വി​ളി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ​ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു വ​ച്ച​തി​നാ​ണ് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​ർ​ക്ക് ​നേ​രേ കൊ​ല​വി​ളി ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ട് ആ​ന​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.തു​ട​ർ ന​ട​പ​ടി​ക​ൾ അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ര​ക്ഷാ​ക​ർ​തൃ മീ​റ്റിം​ഗി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ മൊ​ബൈ​ൽ കൊ​ണ്ട് വ​ര​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ഉണ്ടായിട്ട് അത് ലം​ഘി​ച്ച് മൊ​ബൈ​ലു​മാ​യി വ​ന്ന വി​ദ്യാ​ർ​ഥി​യുടെ ഫോൺ അ​ധ്യാ​പ​ക​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ കൈ​വ​ശം ഏ​ൽ​പ്പി​ച്ചു. ഇ​ത് ചോ​ദി​ക്കാ​ൻ വേ​ണ്ടി​ വി​ദ്യാ​ർ​ഥി പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മു​റി​യി​ൽ എ​ത്തി​.

ത​നി​ക്ക് മൊ​ബൈ​ൽ തി​രി​ച്ച് വേ​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് വി​ദ്യാ​ർ​ഥി സം​സാ​രി​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രോ​ട് ക​യ​ർ​ത്തു സംസാരിച്ചു. ഈ ​മു​റി​ക്ക് അ​ക​ത്ത് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്ന് നാ​ട്ടു​കാ​രോ​ട് മു​ഴു​വ​ൻ പ​റ​യു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ ആ​ദ്യം ഭീ​ഷ​ണി സ്വരത്തിൽ പറഞ്ഞത്.

ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ൻ വ​ഴ​ങ്ങാ​തെ ഇ​രു​ന്ന​തോ​ടെ പു​റ​ത്ത് ഇ​റ​ങ്ങി​യാ​ൽ അ​ധ്യാ​പ​കനെ കൊ​ന്നു ക​ള​യു​മെ​ന്നാ​യി​രു​ന്നു പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​ടെ ഭീ​ഷ​ണി.

Leave a Reply

Your email address will not be published. Required fields are marked *