Your Image Description Your Image Description

കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. ചൊവ്വാഴ്ച രണ്ട് കേസുകളിലായി 43,11,750 രൂപ വിലമതിക്കുന്ന 86.232 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവങ്ങളിൽ മൂന്ന് അന്തസ്സംസ്ഥാന സ്വദേശികൾ അറസ്റ്റിലായി.

ആർ.പി.എഫ്., റെയിൽവേ പൊലീസ്, എക്സൈസ് എന്നിവ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബിഹാർ സ്വദേശിയായ പപ്പുകുമാർ (33), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സാഹിദ് (18) എന്നിവരെയാണ് പിടികൂടിയത്. ആറാംനമ്പ‌ർ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ നിലയിൽ കണ്ട ഇവരെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. എട്ട് ബാഗുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇവരിൽനിന്ന് 36,42,250 രൂപ വിലവരുന്ന 72.842 കിലോ കഞ്ചാവ് കണ്ടെത്തി.

എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒന്നാംനമ്പർ പ്ളാറ്റ്ഫോമിൽ നിന്ന് ബംഗാൾ സ്വദേശി മന്ദി ബിസ്വാസ് (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഒരു ബാഗ് നിറയെ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *