Your Image Description Your Image Description

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊല്ലം​, കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട് ജില്ല) പൈനാവ് (ഇടുക്കി ജില്ല) അട്ടപ്പാടി (പാലക്കാട് ജില്ല) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ സിലബസ്സില്‍ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും അപേക്ഷകള്‍ ക്ഷണിച്ചു.

2024-25 അദ്ധ്യയന വര്‍ഷം, നാലാം ക്ലാസ്സില്‍ പഠിക്കുന്നതും, കുടുംബ വാര്‍ഷിക വരുമാനം ​200000
ഷം രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക്, രക്ഷിതാക്കള്‍ മുഖേന കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ഇപ്പോള്‍ 5-ാ0 ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷാ ഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേനയും അയക്കാവുന്നതാണ്. അയച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ട് എടുത്ത് പുനലൂര്‍ ജില്ലാ ഓഫീസിലോ, കുളത്തൂപ്പുഴ/ ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 20.​ ഫോണ്‍:0475-2222353.

Leave a Reply

Your email address will not be published. Required fields are marked *